“ഈ പതിനാറടിയന്തിരം നിങ്ങള്‍ക്ക് എന്നോടൊപ്പം ആഘോഷിക്കാം. ദുബായില്‍. ബെര്‍ളിസാറിന്റെ IVRS സ്വന്തമാക്കുന്ന എല്ലാവര്‍ക്കും.“
എന്ന ഫഗവാന്‍ ബെര്‍ളിയുടെ പഞ്ചാര പാലൊഴിച്ച ശബ്ദത്തിനു ശേഷം ഒരു കിളിക്കൊഞ്ചല്‍.
“നേടുക ആകര്‍ഷകമായ പതിനാറടിയന്തിരം ഓഫറുകകള്‍!
ബെര്‍ളിസാറിനോടൊപ്പം അടിയന്തിര സദ്യ ദുബായില്‍ !!!”
വീണ്ടും ബെര്‍ളിസാര്‍
“ഈ സുവര്‍ണ്ണാവസരം ഉപയോഗിക്കൂ... ഇന്നു തന്നെ.”
ഈ പരസ്യം ബെര്‍ളിയുടെ ബ്ലോഗിലാണു വന്നിരുന്നതെങ്കില്‍ ഞാനത് ഇരുകൈ പോരാതെ ഒരഞ്ചാറു കൈ ആരുടെയെങ്കിലും കടം വാങ്ങിയിട്ടെങ്കിലും നീട്ടി സ്വീകരിച്ചേനെ.
ബെര്‍ളിസാറിന്റെ സ്വതസിദ്ധമായ പുഞ്ചിരിയൊട്ടിച്ച മുഖത്തോടെ സ്വന്തം മക്കളോട് ഉപദേശിക്കുന്നതു പോലെ ഒരു വിരല്‍ ചൂണ്ടിക്കൊണ്ടുള്ള ആ തണ്ടലില്‍ കൈകുത്തിനിന്നുള്ള പറച്ചിലുകേട്ടാല്‍ IVRS എന്താണെന്നറിയാത്ത എന്നെപ്പോലുള്ളവരും സ്വന്തമാക്കിപ്പോകും.
ഇവിടെ ഫരത് മോഹന്‍ലാലിന് എന്തു കാര്യം എന്നു ചോദിക്കരുത്. ബെര്‍ളി റീമെയ്ക് ഉസ്താദാണെങ്കില്‍ ഉസ്താദ് ലാല്‍ ഒറിജിനല്‍ തന്നെ. ഇപ്പോള്‍ ചാനലില്‍ കാണിച്ചുകൊണ്ടിരിക്കുന്ന പൊന്നോണം 2008 ന്റെ പരസ്യം കാണുമ്പോഴുള്ള ഒരു ചളിപ്പ് ആണ് ഈ പോസ്റ്റിനു നിദാനം.
മോഹന്‍ലാല്‍ ആ പരസ്യത്തില്‍ ‘തന്നെ കാണുന്നതും തന്നോടൊപ്പം ഓണസദ്യയുണ്ണുന്നതും ഒരു സുവര്‍ണ്ണാവസരമാണ്’‘ എന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മോഹന്‍ലാല്‍ ബെര്‍ളിക്കുപഠിക്കുകയാണെന്ന് തോന്നിപ്പോയി. താനൊരു പുലിയാണെന്നു സ്വന്തമായി പുകഴ്തിയിട്ടു വേണ്ടിയിരുന്നോ ഈ കോപ്രായം. അല്ലെങ്കില്‍ മലയാളികളുടെ മനശാസ്ത്രം ഇനി അങ്ങനെ ആയിപ്പോയൊ?
42 comments:
"‘ഫഗവാന്‍‘ ബെര്‍ളിയും ‘ഫരത്’ മോഹന്‍ലാലും."
ചാത്തനേറ്: എന്തിനാ ആ ചളിപ്പ് റിമോട്ടില്ലേ കയ്യില്....(ചാനല്‍ മാറ്റാനല്ല- എടുത്താ ടിവിയ്ക്ക് ഒരേറ് വച്ച് കൊടുക്ക്.)
ടി വി എടുത്ത് എറിയാന്‍ പറയാതിരുന്നത് നന്നായി കുട്ടിച്ചാത്താ.
അല്ലെങ്കില്‍ ടിവിയെ എന്തിനു പറയണം.
മസാലപ്പൊടിയും ഹോട്ടല്‍ പരിപാടിയും കഴിഞ്ഞു ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റിലാണ് സൂപ്പര്‍ സ്റ്റാര്‍ ശ്രദ്ധ തിരിച്ചിരിക്കുന്നത്.ജീവിച്ച് പോട്ട്.
ചുമ്മാ നിസാര തുകക്ക് അപ്പാര്ട്മെന്റ്റ് (എന്റമ്മോ ,) വാങ്ങിയാല്‍ ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയുടെ കൂടെ ഓണസദ്യ.അതും ദുഫായില്‍ വച്ച്. നിസ്സാരാ? വെല കൊറച്ചു കാണല്ലേ സുല്ലേ.
ആ പരസ്യം കണ്ടപ്പോ ഞാനും കൊറേ നേരം മിഴുങ്ങസ്യാന്നിരുന്നു. ഇയാള്‍ അപ്പൊ ആരാണാവോ എന്ന് അത്മഗതിച്ചും കൊണ്ട്.
ഒരൊന്നൊന്നര പരസ്യം തന്നെ. അത് ഉണ്ടാക്കിയവനെ പറയണോ അതോ ഞാന്‍ എന്താ പറയണത് എന്ന് ചിന്തിക്കാതിരുന്ന മോഹന്‍ലാലിനെ പറയണോ. (ജനകോടികളുടെ ... )
‘ജനകോടികളുടെ...’ പറയരുത്.
അങ്ങേര്‍ക്ക് വയസ്സാങ്കാലത്ത് വേറെ പണിയൊന്നുമില്ലാത്തതിനാല്‍ എന്തെങ്കിലും പണിവേണ്ടെ മോനേ എന്നാണങ്ങേര് ദുഫായി എയര്‍പ്പോര്‍ട്ടില്‍ വച്ച് ചോദിച്ചത്. പിന്നെ അത് അങ്ങേരുടെ സ്ഥാപനത്തെക്കുറിച്ചാണെന്നു കരുതാം. ഹല്ലാതെ ഹിതുപോലല്ലല്ല്.
-സുല്‍
ഒരു പരിപൂര്‍ണ ഓ.ടോ
---------------------
---ഗള്‍ഫില്‍ ഏകദേശം പത്ത് ലക്ഷം മലയാളികള്‍ എങ്കിലും ഉണ്ടാകും, ഓരോരുത്തരും 2 പൊറോട്ട വീതം ഒരു ദിവസം തിന്നാല്‍ ദിവസം 20 ലക്ഷം പോറോട്ട ചിലവാകും.....
കേരളത്തെ ഇപ്പോല്‍ ഭരിക്കുന്നത് ഒരു കൂട്ടം റിയല്‍ എസ്റ്റേറ്റ് രാജാക്കന്മാരാണ്.ആ ഗ്രൂപ്പ് ഈ ഗ്രൂപ്പ് മറ്റേ ഗ്രൂപ്പ് , ഈ മാടമ്പിമാരുടെ പരസ്യമില്ലാത്ത ഒരു ചാനലുമില്ല.അതും ഇരുപത്തിഅഞ്ചും മുപ്പതും ലക്ഷത്ത്ന്റെ ഫ്ലാറ്റുകള്‍, ചിലര്‍ ഇരുപത്തി അഞ്ച് ഏക്കര്‍ സ്ഥലം സൌജന്യമായി രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയും ചെയ്യും.
എവിടുന്നാണാവോ തികയാതെ വരുന്ന സ്ഥലം എടുത്ത് കൊടുക്കുക.കൂടാതെ സര്‍ക്കാര്‍ സ്ഥലം കയ്യേറി അത് സര്‍ക്കാറിന് തന്നെ വില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും മാവേലി ഭരിച്ച നാട്ടില്‍ നടക്കുന്നുണ്ട്.
റെഡി റ്റൊ ലിവിംഗ് അപ്പാര്‍ട്ടുമെന്റുകളുമായി കുറെ ചൊറിയും കുത്തിയിരിപ്പ് നടന്മാര്‍ വേറെയും ഉണ്ട്, ദിലീപിനും കാവ്യാ മാധവനും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണെന്ന് കേട്റ്റിരുന്നു, അച്ചാറും ചമ്മന്തി പോടിയും കഴിഞ്ഞ് ഇപ്പോള്‍ ലാലേട്ടനും(ഏഷ്യാനെറ്റില്‍ ഈ ഓണം ലാലേട്ടനൊപ്പം എന്നാണ് പരസ്യം, പ്രായത്തിന് മൂത്തവരും അങ്ങനെ വിളിക്കണം എന്ന് തോന്നുന്നു) റിയല്‍ എസ്റ്റേറ്റില്‍ കൈ വെച്ചു എന്നാണ് തോന്നുന്നത്.
---“ മനുഷ്യ പുത്രന് തല ചായ്ക്കാന്‍ , മണ്ണില്‍ ഇടമില്ലാ..........”
ടി.വി കള് കാണാത്തോണ്ട് ഒന്നും മനസ്സിലായില്ലണ്ണാ..
എന്തിരായാലും ഫാട്ടങ്ങള് ഗലക്കി.
ഓഫ്: ചാത്താ എന്നിട്ടു വേണം സുല്ലി സുല്ലിനെയെടുത്ത് പുറത്തോട്ടെറിയാന്‍..;)
പ്രയാസിയേ...
അങ്ങനെയൊരാളുള്ളതു കൊണ്ടല്ലേ ഈ പെട്ടി എല്ലാ വീട്ടിലും ഉള്ളത്.
-സുല്‍
ONAM SPECIAL
Win one of 1000 tickets to watch a live event with superstar Mohanlal.Subscribe today to Kerala news service at only AED 2.5 per week and get a chance to win. SMS KNEWS to 1110
ഇവിടെ കമന്റ്റി ശ്വാസം എടുക്കുന്നതിനു മുന്നേ sms മെസ്സേജ്.ഓണം ഉണ്ണണോ പ്രോഗ്രാം കാണാന്‍ പോകണോ.
ഈ ഓണ സദ്യ എങ്ങനെയാ? ലാലേട്ടനു വാരിക്കൊടുക്കണൊ? ലാലേട്ടന്‍ വാരി തരുമോ?
മഹാ ഫാഗ്യം എന്നെ പറയേണ്ടൂ സുല്ലേ.....പതിനാരടിയന്തിരത്തിന് എസ് എം എസ് ചോദിച്ചില്ലല്ലോ .....
സണ്ണിക്കുട്ടാ.....ലാലേട്ടന്‍ ആദ്യം വാരി തരും....പിന്നെ കോരി തരും....പിന്നീട് ...ഊരി തരും .....നമ്മുടെയെല്ലാം വാരിയെല്ല് ......
kollam. thanks
സുല്ലെ...?
പുതിയൊരു രൂപത്തില്‍ പ്രത്യക്ഷപെട്ടല്ലോ..?!
ഇതിനെ ചുമ്മാ ഒരഭിപ്രായമായടെത്താല്‍ മതിയോ അതോ...:)
സ്വന്തമായി മാര്‍കറ്റ് ചെയ്യുക എന്നത് പുതിയോരു തന്ത്രമാ..ഞാന്‍ പുലിയാ ആനയാ എന്നെക്കെ ചുമ്മാവിളിച്ച് പറയുക..വല്ലവരും വിശ്വസിച്ചാലോ..? സലീംകുമാര്‍ പറഞ്ഞപോലെ.
“ഞാന്‍ പുലിയാ ആനയാ എന്നെക്കെ ചുമ്മാവിളിച്ച് പറയുക..വല്ലവരും വിശ്വസിച്ചാലോ..? സലീംകുമാര്‍ പറഞ്ഞപോലെ.“
[Shaf] ഹഹഹ. അതെനിക്കിഷ്ടായി!!! 100 മാര്‍ക്ക്.
-സുല്‍
പോളണ്ടിനെ കുറിച്ച് ഒരക്ഷരം ആരും മിണ്ടിപ്പോകരുത്.
മോഹൻലാലിനെ പറ്റി ഒരക്ഷരം മിണ്ടിയേക്കരുത്!
അടുത്ത അവധിക്കു ഒരു റിസോർട്ടിൽ ഒരാഴ്ച്ച ഫ്രീ കിട്ടുന്നതു ഞാൻ മുടക്കണോ?
തള്ളേ കൊള്ളാം. നമ്മുടെ ഒരു ഫ യ്ക്ക് പകരം സുല്ലിന്റെ ഡബിള്‍ ഫ, സുല്ലേ സുല്ല്.
(മൂപനാര് സ്വന്തായി ഉണ്ടാക്കിയ പേരല്ലേ സുല്ലേ, ചുമ്മാ കളയട്ടെന്നെ.. നമക്ക് എന്തരു ചേതങ്ങള് ?? )
സന്തോഷായി സുല്ലേട്ടാ സന്തോഷായി...
എന്റെ സ്വൊന്തം ലാലേട്ടനെ കുറിച്ച് എങ്ങനെ പറയാന്നു വിഷമിച്ചിരിക്കുംപോഴാ ഇങ്ങനെ ഒരു പോസ്റ്റ് കണ്ടത് ...
പരസ്യം കണ്ടപ്പോ സദ്യ കഴിക്കാതെ തന്നെ വയറു നിറഞ്ഞു പോയി...
"നിങ്ങളില്ലാതെ എനിക്കെന്താഘോഷം"...
ഹി ഹി ഹി ....ഞാന്‍ ഭാഗ്യവാന്‍ .... കുറച്ചു കാലം ആയി ടി വി കാണുന്ന പരുപാടിയെ ഇല്ല ... തൊലിക്ക് കട്ടി കുറവാണു എന്ന് തോന്നിയപ്പോള്‍ നിറുത്തി
ok ok..
double okk..
)-
ഈയിടെയായി ടി.വി. കാണല്‍ കുറച്ചു കൂടിയിട്ടുണ്ട് അല്ലെ?
സുല്ലേ സുല്ലിട്ടു :)
ജോക്കറിന്റേം സണ്ണിക്കൂട്ടന്റേം കമന്റ്!!!
ഫയങ്കരനായ എന്നെ ചീള് മോഹന്‍ലാലിനോട് ഉപമിച്ചതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.
ഹായ്, വെറും മുപ്പത് ഉറുപ്പികേടെ ഒരു പ്ലാറ്റ് വാങ്ങിയാല്‍ കിട്ടണത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വെച്ച് വിളമ്പി തരണ ഒരു ഓണസദ്യയല്ലേ. അതും ഗള്‍പ്പീല് വെച്ച്. അതും ഫ്രീ ആയിട്ട്.
എന്തിനാ ഇത്രേം കണ്ണ് കടി.
(ഉറുപ്പികേടെ മുമ്പില്‍ ലച്ചം എന്ന് ചേര്‍ത്ത് വായിക്ക്യാ)
എന്തൊക്കെ പറഞ്ഞാലും ലാലേട്ടന്റെ അത്ര ഗാംഭീര്യം ആര്‍ക്കുമില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ കൂടി ഞാന്‍ സമ്മതിച്ചു തരില്ല.
ലാലേട്ടന്‍ വാഴക. ലാലേട്ടന്‍ കീ ജയ്
സുല്‍ മൂര്‍ദ്ദാബാദ്
എന്താ പറയേണ്ടത് എന്നറിയില്ല...
അലമ്പു പരസ്യം. മോഹന്‍ ലാല്‍ ഇല്ലാത്ത ഒരു പരസ്യം ടിവിയില്‍ ഇല്ല എന്നു വന്നിരിക്കുന്നു!!!
"നിങ്ങളില്ലാതെ എനിക്കെന്താഘോഷം"എന്നു വായകൊണ്ട് പറയുമ്പോഴും “ഞാനില്ലാതെ നിങ്ങള്‍ക്കെന്താഘോഷം” എന്ന മനസ്സിലിരിപ്പ്
തിരിച്ചറിയാന്‍ മലയാളിക്ക് കഴിയില്ലെന്ന്
അങ്ങേര്‍ എങ്ങനെയോ തെറ്റിദ്ധരിച്ചിരിക്കുന്നു.
ഇത്രമാത്രം സ്വയം മാര്‍കറ്റ് ചെയ്യാന്‍ പറ്റുന്ന
മറ്റെന്തു “പ്രൊഡക്റ്റ്” ഉണ്ട്, നമുക്ക്
മലയാളത്തിന് സ്വന്തമായി..?
അങ്ങേരുണ്ണട്ടെ,എന്നിട്ട് ഒപ്പമിരുത്തി ഊട്ടട്ടെ,
ഇതിനായി കണ്ണും കാതും തുറന്നുവെച്ച്
കാത്തിരിക്കുന്നവരെ..ലോകമെമ്പാടുമുള്ള
ഫാന്‍സ് അസൊസിയേഷന്കാരെ തീറ്റിപ്പോറ്റണ്ടായൊ..?
ഓ.ടോ)വാല്‍മീകി പറഞ്ഞപോലെ
ഈയിടെയായി ടീവീടെ മുമ്പില്‍ നിന്ന്
എണീറ്റ് പോകണില്ലല്ലോ..?
പ്രിയ ബ്ലഗാക്കളെ,
ഈ പരസ്യം ഇപ്പോള്‍ അപ്ഡേറ്റിയിട്ടുണ്ട്.
ഇപ്പോള്‍ ചുമ്മാ ഒരു വീട് വാങ്ങുന്നതു തന്നെ സുവര്‍ണ്ണാവസരമാണെന്നാ പറയുന്നത്.
ഈ സുവര്‍ണ്ണാവസരത്തിന്റെ അര്‍ത്ഥമൊക്കെ മാറിപ്പോയോ? അതൊ ഈ വീട് നമ്മുക്ക് ചുമ്മാ കിട്ടുമൊ? അല്ലെങ്കില്‍ ഒരു മാസത്തിനു ശേഷം ഇനി വീട് വാങ്ങാന്‍ കഴിയാത്ത വിധം ഈ കമ്പനി പൂട്ടിപ്പോവുമൊ? നൊ എത്ത് ആന്‍ഡ് പിടീസ്.
-സ്സുല്‍
സുല്ലേട്ടാ...
ചന്ദ്രനിലുവരെ ഏതോ ഒരു ദുഫായിക്കാരന്‍ ഡോക്ടറു സ്ഥലം മേടിച്ചതായി എവിടെയോ വായിച്ചു....അതും ഒരു സുവര്‍ണാവസരം ആയിരുന്നു എന്നാണു കേട്ടത് ....മലയാളികള് സുവര്‍ണാവസരം നഷ്ട്ടപ്പെടുത്തിയതായി കേട്ടിട്ടില്ല....ഈ അവസരവും അറിഞ്ഞുകൊണ്ട് നഷ്ട്ടപ്പെടുത്തുന്നത് മോശമല്ലേ !!!! നല്ലനിലക്ക് വീട് വെക്കാന്‍ ഒക്കും എന്ന് തോന്നുന്നില്ലാ....എന്നാ പിന്നെ വല്ല റിയാലിറ്റി ഷോയില് പങ്കെടുക്കാമെന്ന് വെച്ചാല്‍ ആരും എസ് എം എസും അയച്ചു തരില്ലാ...
എന്നാപിന്നെ സുവര്‍ണാവസരം തന്നെ ശരണം....
ലാലേട്ടാ....ലച്ചം... ലച്ചം ...പിന്നാലെ ....
സത്യം പറയട്ടെ ടിവി ദിവസവും കാണാറുണ്ട്. ടിവിയില്‍ പരിപാടികള്‍ കാണാന്‍ സമയമില്ല. വാറ്ത്തകള്‍ ദിവസം ഒന്ന് രണ്ട് പ്രാവശ്യം കാണും. പിന്നെ പരസ്യം, അത് തീരെ മൈന്റ് ചെയ്യാറില്ല. അതിനാല്‍ ഈ വിഷയത്തില്‍ ‘ഞാന്‍ ഈ നാട്ടുകാരനേ അല്ല‘. :))
ഈ ബെര്‍ളി തന്നെയാണൊ മലയാള മനോരമയിലും എഴുതിയത്? അല്ല എഴുതുന്നത്?
ഈ പോസ്റ്റ് ഒന്നു നോക്കിയെ...
http://jaggudaada.blogspot.com/2008/08/blog-post_30.html
മോഹന്‍ലാലിനെ എന്തിനാ പറയുന്നേ.. അത് അങ്ങേരുടെ ബിസിനസ്സ് ..കഞ്ഞി കുടിക്കാന്‍ അങ്ങേരു കണ്ട വഴി. ഇതൊക്കെ കണ്ടു ഇതിന്റെ ഒക്കെ പിറകെ പോയി , അദ്വാനിച്ചു ഒണ്ടാക്കിയ പൈസ മൊത്തം കൊടുത്തു ( യഥാര്ത്ഥ വിലയുടെ മൂന്നും നാലും ഇരട്ടി ) ഫ്ലാറ്റ് വാങ്ങി മനഃസമാധാനം കളയുന്ന നമ്മുടെ ആളുകളെ പറഞ്ഞാല്‍ പോരേ?
കേരളത്തില്‍ ഇപ്പോള്‍ ഫ്ലാറ്റുകള്‍ ഏറ്റവും മിനിമം മാര്‍ജിനില്‍ ആണ് വിറ്റു പോരുന്നത്. കോമ്പറ്റീഷന്‍ അത്രയുണ്ട്. നിര്‍മ്മാണ സാമഗ്രികളുടെ വിലയും ഭൂമിയുടെ വിലയും വളരെ വര്‍ദ്ധിച്ചിരിക്കുന്നല്ലോ. അതിനു റിയല്‍ എസ്റ്റേറ്റു കാരെ കുറ്റം പറയാനൊക്കില്ലല്ലൊ. “തന്നോടൊപ്പം ഓണമുണ്ണുന്നത് ഒരു സുവര്‍ണ്ണാവസമാണെന്ന് “ വകതിരിവുള്ള ഒരാളു പറയുമോ ജഗ്ഗുദാദാ?
-സുല്‍
hello mr sul....
mohal lalinodoppam food kazhikkunnathu suvara bhagyaam thanne....
pinne athu ellavarude ullilum undakum pinne mohanlal athu paranju nnu mathram....
pinne berly chettan anganokke ezhuthunnathu super thanne ...
ithente abhiprayam ullavar parayatte illathavaro?
avo? enikku oru advertisement il kayari
ennodoppam saya kazhikkan suvarnaavasaram ennu parayaan pattumo?
enthenkilum okke undenkilalle?athinu pattooo....
mohanlalinundu abngine enthokkeyo undu ? manassilayaa...
njaan sullidilla sulle?
മോഹന്‍ലാല്‍ : മലയാള സിനിമയിലെ അമിതാഭ് ബച്ചന്‍ ആവുമോ?
Visit
http://menbehind.blogspot.com/2008/09/blog-post.html
സത്യം ,മലയാളികൽ ഇങ്ങനൊക്കെ ആയിപ്പോയി!
while appearing for the Ads famous persons are supposed to see the content.God knows some times somebody else might have dubbed it.
സുൽ, ഇതിപ്പഴാ കാണുന്നത്. ഈ ബെർളിക്ക് പഠിക്കാൻ എവിടേയാ അപേക്ഷ കൊടുക്കേണ്ടതെന്നറിഞ്ഞിരുന്നെങ്കിൽ!!!!!!!!!!
:
Post a Comment