Saturday, August 16, 2008

ഏഷ്യാനെറ്റിന്റെ തലതിരിഞ്ഞ സ്വാതന്ത്ര്യം.


സ്വാതന്ത്ര്യദിനത്തിന്റെയന്നത്തെ പ്രത്യേക പരിപാടികള്‍ സ്പോണ്‍സറിപ്പിച്ച് പൊടിപൊടിക്കുന്നതിനിടയില്‍ ഏഷ്യാനെറ്റ് ദര്‍ശകര്‍ക്കായി ഒരുക്കിയ പുതിയ രാഷ്ട്രത്തിന്റെ പുതിയ പതാക. ഇത്തരം വൃത്തികേടുകള്‍ പലപ്പോഴും ചാനലുകളില്‍ കണ്ടിട്ടുണ്ടെങ്കിലും ഈ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ അതു സം‌പ്രേക്ഷണം ചെയ്തതിലെ വിരോധാഭാസമാണ് മനസ്സിലാവാതെ പോകുന്നത്. ഓഗസ്റ്റ് പതിനഞ്ചിന് എട്ടുമണിക്ക് സം‌പ്രേഷണം ചെയ്ത ‘കാണാക്കുയില്‍’ എന്ന പരമ്പരയില്‍ നിന്നാണ് പ്രസ്തുത ഭാഗം എടുത്തിരിക്കുന്നത്.

ഇനി ഇതിനെതിരെ ആരെങ്കിലും കേസിനു പോകുകയോ ഒച്ചവെക്കുകയോ ചെയ്താല്‍ ചാ‍നല്‍ ആ കാര്യത്തില്‍ മൌനം പാലിക്കുകയേ ഉള്ളു. അവരുടെ മുട്ടു ന്യായം “ഇത് ഒരു സ്പോണ്‍സേറ്ഡ് പ്രോഗ്രാമിന്റെ ഭാഗമാണ്” എന്നായിരിക്കും. സ്പോണ്‍സേര്‍ഡ് പ്രോഗ്രാമില്‍ എന്തു തന്നെ കാണിക്കാം എന്തെല്ലാം കാണിക്കരുത് എന്നൊന്നും ഇവര്‍ തമ്മില്‍ ഒരു ധാരണയുമില്ലേ? കിട്ടുന്ന പ്രോഗ്രാമുകള്‍ ഒരു പ്രിവ്യൂ പോലും നടത്താതെ ആഡിന്റെ കനം മാത്രം നോക്കുന്ന ഇവരെയൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഇതെല്ലാം കാണാന്‍ വിധിക്കപ്പെട്ടവരല്ലേ നമ്മള്‍, മലയാളികള്‍.

നിങ്ങളുടെ അഭിപ്രായം എന്താണെന്നറിയാന്‍ താല്പര്യമുണ്ട്. അറിയിക്കുമല്ലോ.

40 comments:

സുല്‍ |Sul said...

സ്വാതന്ത്ര്യ ദിനത്തില്‍ ഏഷ്യാനെറ്റില്‍ സം‌പ്രേഷണം ചെയ്തത്.

-സുല്‍

Ziya said...

ചാനലിനും സ്പോണ്‍സര്‍ക്കുമെതിരേ കൊടതി സ്വമേധയാ കേസെടുക്കാവുന്നതേയുള്ളൂ...

എന്തായാലും കഛ്കവടത്തിന്റെ ആര്‍ത്തിയില്‍ സകല തോന്ന്യാസങ്ങളും കാണിച്ച കാണിച്ച് ഇപ്പോ ദാ രാഷ്ട്രനിന്ദ വരെ ആയിരിക്കുന്നു.

തമനു said...

പരസ്യങ്ങളെല്ലാം കൃത്യമായി കാണിച്ചിരുന്നില്ലേ സുല്ലേ ..? അതു നോക്കിയാല്‍ പോരേ . അതിനിടയ്ക്കു വെറും ഒന്നോ രണ്ടൊ മിനിറ്റ് മാത്രമുള്ള പരിപാടിയ്ക്കിടയില്‍ ഇങ്ങനെ പല കോപ്രായങ്ങളൊക്കെയും ഞങ്ങള്‍ കാണിച്ചെന്നിരിക്കും. വേണേല്‍ കണ്ടാല്‍ മതിയെന്നേ

കഷ്ടം. :(

akberbooks said...

story competetion
http://akberbooks.blogspot.com/2008/08/blog-post_6363.html

നരിക്കുന്നൻ said...

ഒരു പാർട്ടിയുടെ കൊടിക്ക് താഴെ ദേശീയ പതാക താഴ്ത്തി കെട്ടിയതു, ഒരു സഹകരണ ബങ്കിൽ ഉയർത്തിയ കൊടി തല തിരിഞ്ഞ് പോയതും പ്രധാന വാർത്തയാക്കിയ ഏഷ്യാനെറ്റിന്റെ യധാർത്ഥ രാജ്യ സ്നേഹം.

ഇത് കണ്ടെത്തിയ സുലിന്റെ സൂക്ഷ്മ ദ്ര്ഹ്ഷ്ടികൾക്ക് നന്ദി.

കുഞ്ഞന്‍ said...

ഇന്നത്തെ പത്രത്തില്‍, ഒരു ശിപായി മാറാമ്പില അടിക്കുന്ന ഈറ്റക്കോലിന്റെ അറ്റത്ത് ദേശീയ പതാക കെട്ടി ഓഫീസിന്റെ മുന്നില്‍ തൂക്കിയതിന് ടിയാനെ കോടതി 27 വരെ റിമാന്റ് ചെയ്തു..എന്നാല്‍ ഏഷ്യാനെറ്റിനെ തൊടുമൊ..തൊട്ടാല്‍ത്തന്നെ ഒരു മാപ്പ് തന്നിട്ട് പോടൈ എന്നു നീതി ദേവത പറയും..!

Unknown said...

മാധ്യമങ്ങള്‍ അതിര് കടക്കുന്നു എന്നത് ഒരു പൊതു പരാതിയാണ് മാഷേ...
ഇടക്കിടെ കോപ്രായങ്ങള്‍ ഒപ്പിച്ച് രംഗബോധമില്ലാത്ത ചില കോമാളികള്‍ അതിന് ആക്കം കൂട്ടുന്നു. സംഭവം ശെരിയാണ്‌ സുല്‍... സത്യം സത്യമായി പറഞ്ഞതിന് ഒരു തൂവല്‍... വൈകിയാനെന്കിലും ഒരു ആശംസയും. :)

സുല്‍ |Sul said...

ഇക്കാര്യത്തില്‍ ഏഷ്യാനെറ്റ് മാപ്പു പറയുമോ എന്നു കണ്ടറിയണം. ആരും പ്രതികരിക്കാതിരുന്നാല്‍ (ഞാ‍നടക്കം) ‘ഞാന്‍ നമോ പത:‘ എന്നു പറഞ്ഞു ഏഷ്യാനെറ്റ് മിണ്ടാതിരിക്കാനാണ് സാധ്യത.

-സുല്‍

ബഷീർ said...

തല തിരിഞ്ഞത്‌ തന്നെ. :(

ഇത്തരം നിരുത്തരവാദപരമായ പ്രവ്ര്യത്തികള്‍ ചെയ്യുന്നവര്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷ കിട്ടാറില്ല..

കാവലാന്‍ said...

എന്ത് ഉത്തരവാദിത്വത്തോടെയാണ് ഇവരിന്നലെ ചൂലിന്റെ തണ്ടില്‍ ദേശീയപതാക കെട്ടിയതിനെതിരെ കേസെടുത്തെന്ന് നേരോടെ നിര്‍ഭയം നിരന്തരം വിളമ്പിയിരുന്നത് !!

ബിന്ദു കെ പി said...

ഹോ,എന്നാലും ഇത് കുറേ കടന്ന കയ്യായിപ്പോയി..

കരീം മാഷ്‌ said...
This comment has been removed by the author.
സുല്‍ |Sul said...

മാഷെ,
എനിക്കവരില്‍ ആരെയും അറിയില്ല. മാഷിനു അറിയുമെങ്കില്‍ ചെയ്യുക. അല്ലെങ്കില്‍ അറിയുന്നവരാരെങ്കിലും ഇത് അവരെ അറിയിക്കുമെന്നു കരുതട്ടെ.
-സുല്‍

പ്രയാസി said...

ശ്രീനാഥിനു കാര്യം പുടികിട്ടി, അതാ തുറിച്ചു നോക്കുന്നത്.

എന്നാലും സുല്ലാക്കാ അന്റെ കണ്ണിന്റെ ഒരു കാര്യം,

പതാകേട കാര്യമായോണ്ട് “പത,പതാ”ന്നു തന്നെ ഏഷ്യാനെറ്റ് പറയും..

ഓഫ്: അവിടെ ശാന്തീക്യഷ്ണയായിരുന്നെങ്കില്‍ ഇജ്ജിതു കാണുമായിരുന്നാ..;)

thoufi | തൗഫി said...

ഇതല്‍പ്പം കടന്ന കയ്യായിപ്പോയി.
ഏഷ്യാനെറ്റ് പോലെ ഉത്തരവാദപ്പെട്ട ഒരു
മാധ്യമത്തില്‍ നിന്ന് ഈയൊരു ദിവസമെങ്കിലും
ഇത്തരമൊരു അവഹേളനം പ്രതീക്ഷിച്ചതല്ല.
ഇക്കാര്യം ബന്ധപ്പെട്ടവര്‍ അറിയണം,അറിയിക്കണം..

:(

അനില്‍@ബ്ലോഗ് // anil said...

പതാക തലതിരിച്ചുകെട്ടി ജീവിത കോഞ്ഞാട്ടയായ നിരവധി ഉദ്യോഗസ്ഥരുണ്ടീ നാട്ടില്‍.
ഏഷ്യാനെറ്റിന് എന്തു വേണമെങ്കില്‍ ചെയ്യാമല്ലൊ.
മാധ്യമമല്ലെ !!

കരീം മാഷ്‌ said...

ഞാനും പ്രതികരിക്കുന്നു.
മഹാ നാണക്കെടായി.
ഇതിന്റെ ഒരു പിഡിയെഫ് അവർക്കയച്ചു കൊടുത്താലോ സുല്ലെ!
അറ്റ്ലീസ്റ്റ് ഇതൊക്കെ ശ്രദ്ധിക്കുന്നവർ അന്യം നിന്നിട്ടില്ലന്നെങ്കിലും മനസ്സിലാക്കട്ടെ!

ഹരീഷ് തൊടുപുഴ said...

ചാന്നലുകള്‍ക്ക് എന്തു വേണമെങ്കിലും കാണിക്കാമല്ലോ!! അതു ചാ‍നല്‍ സ്വാതന്ത്ര്യമല്ലെ...

സുല്ലേ; അഭിനന്ദനങ്ങള്‍...

രസികന്‍ said...

പതാക തലയും കുത്തി നിന്നാലെന്താ ... നമുക്കു തുട്ട് കിട്ടിയാ‍ൽ പോരെ ..

സസൂക്ഷ്മം കണ്ടുപിടിച്ച സുല്ലിനു ആശംസകൾ
ഒപ്പം തലതിരിയാത്ത സ്വാതന്ത്ര്യദിനാശംസകളും

krish | കൃഷ് said...

ഇത് ആദ്യമായല്ല ഏഷ്യാനെറ്റ് ചാനലുകാര്‍ ദേശീയപതാകയോട് അനാദരവ് കാണിക്കുന്നത്.
ദാ ഇവിടെ നോക്കൂ.. കഴിഞ്ഞ വര്‍ഷം ഒരു സീരിയലില്‍ ഇതുപോലെ ദേശീയപതാക തലകീഴായ് പ്രദര്‍ശിപ്പിച്ചത്. അന്ന് പോസ്റ്റിട്ടപ്പോള്‍ ഏഷ്യാനെറ്റില്‍ പേര്‍ പറയാന്‍ ആഗ്രഹിക്കാത്ത ഒരാള്‍ വന്ന് ഇനി ശ്രദ്ധിച്ചോളാം എന്നു പറഞ്ഞതാ.. എന്നിട്ടെന്തായി. നല്ല ശ്രദ്ധ!!

പ്രിയ said...

അപ്പോള്‍ വര്‍ഷാവര്‍ഷം (അതോ വര്ഷം മുഴുവനും ) ഏഷ്യാനെറ്റ് ഇതു തന്നെ ശീലം അല്ലെ? ഇനിയും ഏതേലും അനോണി വരുമായിരിക്കും എമ്പ്ലോയെര്‍ ആയിട്ട്.

ത്രിവര്‍ണ പതാകയെ അപമാനിക്കരുതെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉറപ്പിക്കുന്ന ഈ നാട്ടില്‍ ഇതാണെന്കില്‍ ഇഷ്ടം പോലെ ആയിക്കോ എന്നങ്ങാനും ആയിരുന്നേല്‍ എന്തായേനെ ആവോ?

Nachiketh said...

ആരെയാണ് വഴക്ക് പറയേണ്ടത്, കഴിഞ്ഞ ദിവസം NDTVയില്‍ ആഘോഷങ്ങള്‍ക്കു ശേഷം പ്ലാസ്റ്റിക്ക് പതാകകള്‍ ചൂലുകൊണ്ടു അടിച്ചു വാരുന്നത് കണ്ടു, വന്ദേമാതരം അവസാനം onedaymatharam ആയി പോയി

കാവാലം ജയകൃഷ്ണന്‍ said...

തോന്നിവാസം കാണിക്കാലും കാണാന്‍ ആള്‍ക്കാരുണ്ടല്ലോ... ഇതു വിവാദമായാല്‍ ഇതിന്‍റെ പേരിലും എസ് എം എസ് പോളുകള്‍ വച്ചു കാശുവാരും മഹാന്മാര്‍. ഈയുള്ളവനു ചിലതു പറയാനുള്ളത്‌ ഒരു പോസ്റ്റാക്കിയിട്ടുണ്ട്‌ ഇവിടെ കിട്ടും

http://ner-kazhcha.blogspot.com/

Joker said...

അറബി പ്പേരോ കമ്യൂണിസ്റ്റ് പേരോ ഒന്നും ഇതു മായി ബന്ധ്പ്പെടാതിരുന്നാല്‍ മതിയായിരുന്നു .അങ്ങന്യെങ്ങാന്‍ സംഭവിച്ചാല്‍ പിന്നെ, രാജ്യ ദ്രോഹി ആയിപ്പോയി 12 കൊല്ലം വരെ യാതൊരു വിധ വിചാരണയും കൂടാതെ അകത്ത് കിടക്കും.ഏഷ്യാനെറ്റിന്റെ തലപ്പത്തിരിക്കുന്‍nഅ പല കൊള്ളക്കാര്‍ക്കും ഇതൊന്നും ഒരു പ്രശ്നമേ അല്ല.നേരോടെ നിരന്തരം ഇടപെടുകയല്ലേ ടീംസ്.എന്താ ചെയ്യുക.
ഓര്‍ക്കുക ഇവര്‍ മാധ്യം മാടമ്പി മാരാകുന്നു.

ചാണക്യന്‍ said...

സുല്‍,
അഭിനന്ദങ്ങള്‍..

രാജേഷ് മേനോന്‍ said...

ഹാ.. കഷ്ടം തന്നെ.

സുല്‍.... അഭിനന്ദനങ്ങള്‍!

shaji said...

ടെലിവിഷന്‍ അടിസ്ഥാനപരമായി തിന്മ മാത്രം സ്രിഷ്‌ടിക്കാന്‍ കഴിവുള്ള ഒരു മാധ്യമമാണു. അതിലൂടെ വരുന്നതെല്ലാം ഇത് പോലെ തല തിരിഞ്ഞവയായിരിക്കും. പക്ഷേ ബഹു ഭൂരിപക്ഷത്തിനും അത് തിരിച്ചറിയാന്‍ കഴിയില്ല. ഇവിടെ തന്നെ നോക്കൂ...ഒരു സുല്‍, അല്ലെങ്കില്‍ ഒരു പത്ത് സുല്‍, ബാക്കി ലക്ഷോപലക്ഷങ്ങള്‍ക്കും അത് നേരായ പതാക തന്നെയായിരുന്നു. തിന്മയെ, നന്മയെന്നു കരുതി സ്വീകരിപ്പിക്കുന്നു എന്നതാണു ഈ സാങ്കേതിക വിദ്യയുടെ വിജയം. സുല്‍, നന്നായിരിക്കുന്നു.

OAB/ഒഎബി said...

TV തല തിരിച്ച് വക്കാത്തത് ഏഷ്യനെറ്റിന്റെ കുഴപ്പമാണോ.. അപ്പൊ നമ്മളും തിരിഞ്ഞ് പോവില്ലെ എന്ന് ചോദിക്കരുത്. :)

Firoz said...

മാഷേ സുല്ലേ....
ഇതൊക്കെ അത്ര വലിയ കാര്യം ആക്കണോ ....അവര് ഇതും ചെയ്യും ഇതിന് അപ്പുറവും ചെയ്യും....ആവിഷ്കാര സ്വാതന്ദ്ര്യം എന്ന് പറയുന്നതു ഇപ്പോള്‍ മീടിയക്കാര്‍ക്ക് സ്വന്തമാ!!!! എന്തും ചെയ്യാം..ആരും ചോദിക്കില്ല...ചോദിക്കുന്നവന് നേരെ കണ്ണുരുട്ടും...കുവൈറ്റില് നിന്നും കാശു അടിച്ച് മാറ്റി ചാനല് തുടങ്ങിയവന്‍ ഘോരം.... ഘോരം...പ്രസംഗിക്കുന്നത് കണ്ടിട്ടില്ലേ ....
എന്തായാലും സുല്ലേ ....താങ്ങള് പുലി തന്നെയാ കേട്ടോ.....സാക്ഷി പോലും ഇങ്ങിനെ കാണൂലാ....

ഇടിവെട്ട് പരമു .....

yousufpa said...

ഇത് ഞമ്മന്റെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഓന്‍ തീവ്ര വാദി ആയേനെ.പടച്ചോന്‍ കാത്തു.

Lathika subhash said...

സുല്‍,
അഭിനന്ദനങ്ങള്‍.

കരീം മാഷ്‌ said...

openhouse@asianetworld.tv.com ആണ് അവരുടെ പ്രതികരിക്കാനുള്ള ഈ മെയിൽ അഡ്രസ്സ് എന്നു തോന്നുന്നു.
ഇന്നും ഏഷ്യാനെറ്റ് ന്യൂസിൽ എവിടെയോ ദേശീയ പതാക തലതിരിച്ചു കെട്ടിയതിനെ വിമർശിച്ചു അവരുടെ വാർത്ത യുണ്ടായിരുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:സിഐഡി സുല്ലിക്കായ്ക്ക് അഭിനന്ദനങ്ങള്‍...

ടോട്ടോചാന്‍ said...

നല്ല നിരീക്ഷണ പാടവം. സീരിയല്‍ കാണാനോ ഇതു നോക്കാനാണോ ഇരുന്നത്. ശരിയായ നിരീക്ഷണം എന്നു പറയുന്നത് ഇതാണ്.
ഞാനും പ്രതിഷേധിക്കുന്നു. ഇത്തരം തല തിരിഞ്ഞ പരിപാടികള്‍ക്കെടിരേ...

എത്രയോ ദേശീയ പതാകകള്‍ രാത്രിയില്‍ മുഴുവനും ഉയര്‍ന്നു തന്നെ കിടക്കുന്നുണ്ട് എന്നൊരു കണക്കെടുക്കാമോ കേരളത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തപ്പെടുന്ന പതാകകള്‍ രാത്രികളില്‍ അതേ പടി കിടക്കുകയാണ് പലയിടത്തും പതിവ്. ഇവിടെ അടുത്ത ഒരു ദേവാലയത്തില്‍ ഇതു പോലെ തന്നെ ഇത്തവണ സംഭവിച്ചു. വഴിയേ പോയവര്‍ പറഞ്ഞപ്പോള്‍ അഴിച്ചു മാറ്റി.
ഇത് കേരളമാണ് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും.

Areekkodan | അരീക്കോടന്‍ said...

സുല്ലേ.....സുല്ലിന്റെ നിരീക്ഷണ പാടവത്തിനു മുന്നില്‍ സുല്ലിടുന്നു.ടിവി കാണാറില്ല.അതുകൊണ്ട്‌ ഈ തോന്ന്യാസവും കണ്ടില്ല.

ശ്രീലാല്‍ said...

കഷ്ടം :(

കാവാലം ജയകൃഷ്ണന്‍ said...

എന്തിനേറെ പറയണം, സെക്രട്ടേറിയറ്റിന്‍റെ മണ്ടക്ക് കെട്ടിയിരിക്കുന്ന ദേശീയ പതാക എല്ലാ ദിവസവും വൈകുന്നേരം താഴ്ത്തുന്നുണ്ടെന്ന് എന്താണുറപ്പ്‌? ഒന്നിലേറെ പ്രാവശ്യം പല സ്ഥാപനങ്ങളുടെയും മുകളില്‍ വൈകുന്നേരം 7 മണിക്കു ശേഷം ഞാന്‍ കണ്ടിട്ടുണ്ട്‌ പതാക ഉയര്‍ന്നു തന്നെ നില്‍ക്കുന്നത്‌...

ഈ നാടു നന്നായിക്കാണാന്‍ കഴിയുമെന്ന പ്രതീക്ഷ അതിമോഹമായിരിക്കുമോ?

ബൈജു സുല്‍ത്താന്‍ said...

സുല്‍, ഇതിനോടകം എന്തെങ്കിലും ഒരു പ്രതികരണം ചാനലിന്റെ ഭാഗത്തു നിന്നും ഉണ്ടായോ..?

Pramod said...

കോടതി സ്വമേധയാല്‍ case എടുത്താലും തള്ളി പോകത്തേയുള്ളൂ. നിയമപ്രകാരം, "intentional" ആയി തല തിരിച്ച് വച്ചാലേ പ്രശ്നം ഉള്ളൂ. "It was not intentional" എന്ന് Asianet പറഞ്ഞാല്‍ കോടതിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ പറ്റില്ല...പ്രത്യേകിച്ച് Indiaല്‍.

സുല്‍ |Sul said...

ചാനലിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അവര്‍ക്ക് ഒരു ഇ-മെയില്‍ അയച്ചിരുന്നു.

-സുല്‍